നെടുങ്കണ്ടം ഇടവകയുടെ ചരിത്രം മലയോര മേഖലയിലെ കുടിയേറ്റത്തിന്റെ വലിയൊരു പുറപ്പാടിന്റെ കഥയുടെ ഭാഗമാണ്. കേരള ചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടത്തിൽ മലയോര കുടിയേറ്റം ഒരാവശ്യമായി മാറുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ തുടർന്നുണ്ടായ തിരുവിതാംകൂർ ദാരിദ്ര്യവും വർദ്ധിച്ചുവന്ന കുടുംബപ്രാർത്ഥങ്ങളും കുടുംബാംഗങ്ങളുടെ എണ്ണം കൂടുതലും കുറഞ്ഞ ജീവിത സാഹചര്യങ്ങളും കുടിയേറ്റത്തിന് പ്രേരക ഘടകങ്ങളായി.
അന്നത്തെ തിരുകൊച്ചി സർക്കാർ ആസൂത്രണം ചെയ്ത ഗ്രോവർ ഫുഡ് പദ്ധതി പ്രകാരം കൂടുതൽ ഭക്ഷണസാധനങ്ങൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി സർക്കാർ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. ഈ പദ്ധതി പ്രകാരം ഹൈറേഞ്ചിൽ അഞ്ച് ഏക്കർ വീതം അലോട്ട്മെന്റ് ഭൂമി നൽകി കർഷകരെ കൂടിയിരുത്തി. ഇതോടൊപ്പം വ്യാപകമായി കുടിയേറ്റവുമുണ്ടായി.
ഇതിന്റെ ഭാഗമായി 1949-ൽ തിരുവിതാംകൂറിൽ നിന്നും ഏതാനും കുടുംബങ്ങൾ നെടുങ്കണ്ടത്തെത്തി കൃഷിക്ക് അനുയോജ്യമായ ഭൂമി കൈവശപ്പെടുത്തി താമസം ആരംഭിച്ചു. 1949- 52 കാലഘട്ടത്തിൽ കുറവിലങ്ങാട്, കോതനല്ലൂർ, കളത്തൂർ, വിളക്കുമാടം, കപ്പാട്, കൂനമ്മാവ്, പാലാ, കോതമംഗലം എന്നീ സ്ഥലങ്ങളിൽ നിന്നുമായി പാട്ടത്തെക്കുഴി, മുട്ടപ്പള്ളി, കൊല്ലം പറമ്പിൽ, മുണ്ടപ്പനാൽ, പുരയിടത്തിൽ, ചെല്ലംന്തറ, ആഞ്ഞിക്കൽ, തട്ടാപറമ്പിൽ എന്നീ കുടുംബങ്ങൾ നെടുങ്കണ്ടത്ത് എന്തിച്ചേർന്നു.
താൽക്കാലികമായി നിർമ്മിച്ച വീടുകളിലും ഏറുമാടങ്ങളിലും ദുരിത പൂർണമായ ജീവിതം നയിച്ചിരുന്ന ക്രൈസ്തവർക്ക് കൂദാശകൾ ഒന്നും സ്വീകരിക്കുവാനുള്ള സാഹചര്യങ്ങളിലായിരുന്നു. എങ്കിലും ക്രൈസ്തവ ജീവിതത്തിന്റെ വളർച്ചയ്ക്ക് സഹായകമായ കൂദാശകൾ സ്വീകരിക്കുവാൻ ഏറെ ദാഹിച്ചിരുന്നു. ഈ കാലയളവിൽ വണ്ടൻമേട് കേന്ദ്രമാക്കി ബഹുമാനപ്പെട്ട പുൽപ്പറമ്പിൽ ശൗരാർ CMI ഹൈറേഞ്ചിലെ കുടിയേറ്റക്കാരുടെ ഇടയിൽ മിഷൻ പ്രവർത്തനം നടത്തി വന്നിരുന്നു. നെടുംകണ്ടത് താമസമാക്കിയിട്ടുള്ള ക്രൈസ്തവർക്ക് കൂദാശകൾ സ്വീകരിക്കുവാൻ സൗകര്യമില്ലാത്ത വിവരം നെടുങ്കണ്ടം നിവാസികൾ അദ്ദേഹത്തെ അറിയിച്ചതനുസരിച്ച് അദ്ദേഹം ഇവിടേക്ക് വരുവാൻ തയ്യാറായി. 1952 ഒക്ടോബർ 20ന് ആദ്യമായി നെടുങ്കണ്ടത്ത് വന്ന് ചേർന്ന് അദ്ദേഹം പിറ്റേന്ന് തന്നെ പാട്ടത്തേക്കുഴി മത്തായിയുടെ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലിൽ ദിവ്യബലി അർപ്പിച്ചു. മറ്റു കൂദാശകൾ സ്വീകരിക്കുവാൻ സൗകര്യമൊരുക്കി. തുടർന്ന് എല്ലാ ഭവനങ്ങളും വെഞ്ചിരിച്ചു.
അന്ന് നടന്ന കൂട്ടായ്മയിൽ പാട്ടത്തിൽ കുഴി മത്തായി വർക്കി പള്ളിക്ക് വേണ്ടി സൗജന്യമായി ഭൂമി നൽകുവാൻ സന്നദ്ധനാവുകയും അദ്ദേഹം നൽകിയ സ്ഥലത്ത് പുല്ല് മുളയും ഉപയോഗിച്ച് താൽക്കാലികമായി ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു. മലമ്പനിയും മറ്റ് സാംക്രമിക രോഗങ്ങളും മൂലം കഷ്ടപ്പെട്ടിരുന്ന കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുവാൻ ആദിയും വ്യാധിയും അകറ്റുന്നതിന് പ്രത്യേകം നാമധേയത്തിലാണ് ദൈവാലയം സ്ഥാപിച്ചത്. ബഹുമാനപ്പെട്ട ശൗരിയച്ചന് മാസംതോറും ഇവിടെ കൊണ്ടുവന്ന് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനും മറ്റു കൂദാശകൾ നൽകുന്നതിനും സൗകര്യമൊരുക്കുവാൻ ഇടവകക്കാർ ഉത്സാഹിച്ചിരുന്നു. മോട്ടോർ വാഹനങ്ങളിൽ ഇല്ലാതിരുന്നതെന്ന് കാളവണ്ടിയിലാണ് വണ്ടൻമേട്ടിൽ നിന്നും അദ്ദേഹത്തെ കൊണ്ടുവന്നിരുന്നത്.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ സംഘടിപ്പിച്ചു കൊണ്ടിരുന്ന ഈ കാലയളവിൽ തമിഴ് ഭാഷാ ഭൂരിപക്ഷമുള്ള തോട്ടം മേഖലകൾ ഉൾപ്പെടുന്ന പീരുമേട്, ദേവികുളം താലൂക്കുകൾ തിരുവിതാംകൂറിൽ നിന്നും വേർപ്പെടുത്തി തമിഴ്നാടിനോട് ചേർക്കുവാനുള്ള ശ്രമം നടന്നു. ഇപ്രകാരം സംഭവിക്കാതിരിക്കുന്നതിന് അന്നത്തെ തിരുകൊച്ചി പ്രധാനമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ ഹൈറേഞ്ച് പ്രദേശത്ത് മലയാളികളുടെ ഭൂരിപക്ഷ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് പലഭാഗങ്ങളിലായി കോളനൈസേഷൻ സ്കീം നടപ്പിലാക്കി. തിരുവിതാംകൂറിൽ നിന്നും കൂടുതൽ ആളുകളെ കുടിയിരുത്തി. ഇതിന്റെ ഭാഗമായി55 ജനുവരി 20ന് കല്ലാർ പട്ടം കോളനി നിലവിൽ വന്നു. കോളനി അലോട്ട്മെന്റ് ലഭിച്ചവരോടൊപ്പം അനേകം ആളുകൾ നടത്തി ഭൂമി കൈവശപ്പെടുത്തി. ജനസംഖ്യ വർദ്ധിച്ചതോടുകൂടി ഇടവക അംഗങ്ങളും വർദ്ധിച്ചു.
കോതമംഗലം രൂപതയുടെ രൂപീകരണവും - വികാരി നിയമനം
എറണാകുളം അതിരൂപതയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1956 ജൂലൈ 27ന് നിലവിൽ വന്ന കോതമംഗലം രൂപതയുടെ കീഴിൽ വന്നു. 10 1 1957ൽ അഭിവന്ദ്യന്മാർ മാത്യു പോത്തനാംമുഴി കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനായി നിയമത്തിനായി.
1958 ഫെബ്രുവരിയിൽ ബഹുമാനപ്പെട്ട ഫാദർ അക്വീലാസ് സി.എം. ഐ നെടുങ്കണ്ടം ഇടവകയുടെ ചുമതലയേറ്റു. സ്ഥിരമായി ഇടവക ഒരു വൈദികൻ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ഇടവകാംഗങ്ങൾ അഭിവന്ദ്യ പോത്തനാമൂഴി പിതാവിനെ അറിയിച്ചതനുസരിച്ചു രൂപത ചാൻസിലർ ഫാദർ ജോൺ പിണക്കാട്ട് ഇവിടെ എത്തി സ്ഥിതിഗതികൾ മനസ്സിലാക്കി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 1959 മെയ് ഒന്നിന് അഭിവന്ദ്യ പിതാവ് നെ സന്ദർശിച്ചു. തുടർന്ന് റഫറൻസ് ഫാദർ ജോസഫ് കക്കുഴിയെ നെടുങ്കണ്ടം ഇടവകയുടെ വികാരിയായി നിയമിക്കുകയും 1959 ജൂൺ 8-ന് ഫാദർ ജോസഫ് കക്കുഴി ഇടവകയുടെ ചുമതലയേൽക്കുകയും ചെയ്തു.
ദേവാലയ നിർമ്മാണം
ഫെഡറൽ ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന താൽക്കാലിക ദേവാലയം പൊളിച്ച് കക്കൂഴി അച്ഛൻ പുതിയ ദേവാലയൻ നിർമ്മിച്ചു. ഈ സ്ഥലത്ത് മൂന്ന് താൽക്കാലിക ദേവാലയങ്ങൾ നിർമ്മിച്ചിട്ടുണ്ട്. തുടർന്ന് ഇപ്പോഴത്തെ ദേവാലയത്തിനു സമീപം വൈദിക മന്ദിരം നിർമിച്ചു. വൈദിക മന്ദിരത്തിനു മുൻപിലായി താൽക്കാലികമായി പുതു ദേവാലയം നിർമ്മിച്ചു.
താൽക്കാലിക ദേവാലയത്തിന് പകരം കെട്ടുറപ്പോട്ടു കൂടിയ പുതിയ ദേവാലയം നിർമ്മിക്കണമെന്ന ഇടവക പൊതുയോഗത്തിന്റെ തീരുമാനത്തെ തുടർന്ന് 1960 ഏപ്രിൽ 28ന് പുതിയ ദേവാലയത്തിന് തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ചു. കക്കുഴിയച്ചന്റെ നേതൃത്വത്തിൽ ഇടവകക്കാർ ഒന്നടങ്കം ആറുവർഷത്തോളം രാപകലില്ലാതെ അതൃ ദ്ധ്യാനം ചെയ്തതിന്റെ ഫലമായി ദേവാലയം പൂർത്തിയായി. 1967 ജനുവരി 24 ഹൈറേഞ്ചിലെ വലിപ്പം ഏറിയത് മനോഹരവുമായ പ്രസ്തുത ദേവാലയത്തിന്റെ കൂദാശ കർമ്മം അഭിവന്ദ്യ മാർ മാത്യു പോത്തനാംമൂഴി നിർവഹിച്ചു.
കപ്പേളകൾ
ഈ കാലയളവിൽ നെടുങ്കണ്ടം കിഴക്കേ കവലയിൽ ഒരു കപ്പേള സ്ഥാപിച്ചു. നെടുംകണ്ടം കിഴക്കേ കവലയിൽ യൂദാശ്ലീഹാ കപ്പേള,പടിഞ്ഞാറെ കവലയിൽ വേളാങ്കണ്ണി മാതാ കപ്പേള, ബസ്റ്റാൻഡിന് സമീപം സെന്റ് ജോർജ് കപ്പേള, താന്നിമൂട്ടിൽ പരിശുദ്ധ കന്യകാമറിയത്തിലെ നാമധേയത്തിലുള്ള കപ്പേള എന്നിവ നിലവിലുണ്ട്.
ഫെഡറൽ ബാങ്ക്
നെടുങ്കണ്ടത്ത് ഒരു ബാങ്ക് ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കുന്നതിന് ഫെഡറൽ ബാങ്കിന് വേണ്ടി സൗകര്യപ്രദമായ കെട്ടിടം നിർമ്മിച്ചു നൽകി. 18 -04 -1966 ൽ ഫെഡറൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചു.
കരുണ ഹോസ്പിറ്റൽ
വിദഗ്ദ്ധ ചികിത്സ നൽകുന്നതിന് കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടിയിരുന്ന അക്കാലത്തെ കക്കുഴി അച്ഛന്റെ പരിശ്രമ ഫലമായി കോതമംഗലം രൂപത ശുപാർശ ചെയ്തതനുസരിച്ച് ജർമ്മനിയിലെ ജീവകാരുണ്യ സംഘടനയായ മിസേരിയോർ സംഘടനയുടെ സാമ്പത്തിക സഹായത്തോടുകൂടി അനുയോജ്യമായ സ്ഥലം വാങ്ങി കെട്ടിട സമുച്ചയം നിർമ്മിച്ച് 1973ൽ കരുണാ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കുകയും കഠിനമായി അധ്വാനിക്കുകയും ചെയ്തിരുന്നു. 2017 കരുണാ ഹോസ്പിറ്റലിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.
ഇടുക്കി രൂപത പിരിഞ്ഞു പോയ ഇടവകൾ - ഫൊറോന
ഇടവകയിലെ കുടുംബാംഗങ്ങളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് വിശ്വാസികളുടെ ആരാധനാ സൗകര്യം പരിഗണിച്ച് നെടുങ്കണ്ടം ഇടവക വിഭജിച്ച 1959 - ൽ തൂക്കുപാലം,1962 - ൽ പച്ചടി, 1985 - ൽ പാലാർ, മൈലാടുംപാറ, 1993 - ൽ മഞ്ഞപ്പെട്ടി, 1998 - ൽ കോമ്പയാർ, 2004 -ൽ ചേമ്പളം, കട്ടക്കാല എന്ന ഇടവകൾ സ്ഥാപിച്ചു. 2003 മാർച്ചിന് കോതമംഗലം വിഭജിച്ച് ഇടുക്കി രൂപത രൂപീകൃതമായി. തുടർന്ന് പ്രഥമം എത്രാനായി അഭിവന്ദ്യ മാത്യു ആനിക്കുഴി കാട്ടിൽ അഭിഷിക്തനായി. 12 - 0 7 - 2003 -ൽ ഫൊറോനയായി ഉയർത്തപ്പെട്ട ഈ ഇടവകയുടെ കീഴിൽ ഇപ്പോൾ 13 ഇടവകകൾ ഉണ്ട്. 1000 കുടുംബങ്ങളുടെ ഇടവക സമൂഹത്തിൽ 45 കുടുംബ കൂട്ടായ്മകൾ ഉണ്ട്.
തിരുനാൾ
ഇടവകയുടെ ആരംഭം മുതൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 20 -നോടുള്ള ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിച്ചു. ഇടക്കാലത്ത് ഏതാണ് വർഷങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തിരുനാൾ നടത്തിയിരുന്നു.
സ്കൂളുകൾ
1973 -ൽ നിർമ്മല നഴ്സറി സ്കൂളും, 1975-ൽ എൽ.പി. സ്കൂളും പ്രവർത്തനം ആരംഭിച്ചു. 1978-ൽ യു.പി.സ്കൂളും, ഹൈസ്കൂളും പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ പേര് സെന്റ്. സെബാസ്റ്റ്യൻസ് സ്കൂൾ എന്ന പുനർ നാമകരണം ചെയ്തു. 2002-ൽ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ഇടവകയിലെ സന്യാസ സമൂഹങ്ങൾ
നെടുങ്കണ്ടം ഇടവകയിൽ തിരുഹൃദയം, ഹോളിക്രോസ്, സി.എം.സി, ഫ്രാൻസിസ് കൻ സിസ്റ്റേഴ്സ് ഓഫ് ദി ഡസ്റ്റിട്യൂട്സ് എന്നീ സന്യാസിനി സമൂഹങ്ങളുടെ കോൺവെന്റുകൾ ഉണ്ട്. വിമല ബാലഭവൻ, ആശാഭവൻ സ്പെഷ്യൽ സ്കൂൾ, എസ്. എച്ച്.നഴ്സറി, എൽ. പി. സ്കൂളുകൾ എന്നീ സ്ഥാപനങ്ങൾ തിരുഹൃദയ സന്യാസിനീ സമൂഹം ആണ് നടത്തുന്നത്. ഹോളിക്രോസ് സന്യാസിനീ സമൂഹം CBSE അംഗീകാരമുള്ള ഹോളിക്രോസ് സീനിയർ സെക്കൻഡറി സ്കൂളും, ഫ്രാൻസിസ് സ്ക്കൻ സിസ്റ്റേഴ്സ് ഓഫ് ദി ഡസ്റ്റിട്യൂട്സ് നടത്തുന്ന ആകാശ പറവ എന്ന സ്ഥാപനവും, സി.എം.സി. സന്യാസിനീ സമൂഹം പകൽവീട് എന്ന സ്ഥാപനവും നെടുംകണ്ടം ഇടവകയ്ക്കുള്ളിൽ നടത്തിവരുന്നു.
എം.എസ്. റ്റി. വൈദികരുടെ ഒരു ആശ്രമം താന്നിമൂട്ടിൽ പ്രവർത്തിക്കുന്നു.
വിശ്വാസ പരിശീലനം
ഇടവകയുടെ തുടക്കം മുതൽ കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകി വരുന്നു. ചിട്ടയോടും അച്ചടക്കത്തോടും കൂടെ പ്രവർത്തിക്കുന്ന സൺഡേ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വരെ വിശ്വാസപരിശീലനം നൽകുന്നുണ്ട്.
സംഘടനകൾ
ഇടവകയിൽ തിരുബാലസഖ്യം, മിഷൻ ലീഗ്, കെ. സി.വൈ. എം., എ.കെ. സി.സി. വിൻസന്റ് ഡി പോൾ സൊസൈറ്റി, മാതൃവേദി എന്നീ സംഘടനകൾ വിവിധ തലങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്നു.
പാലിയേറ്റീവ് കെയർ യൂണിറ്റ്
ഇടവകയിൽ സേവന സന്നദ്ധരും പരിചയസമ്പന്നരമായ അംഗങ്ങൾ ഉൾക്കൊള്ളുന്ന പാലിയേറ്റീവ് കെയർ യൂണിറ്റ് കിടപ്പ് രോഗികൾക്ക് ആവശ്യമായ പരിചരണവും ശുശ്രൂഷകളും നടത്തിവരുന്നു.
പാരിഷ് ഹാൾ - വൈദിക മന്ദിരം
2019 ൽ റവ. ഫാ. ജോസഫ് പാപ്പാടിയുടെ നേതൃത്വത്തിൽ ചെറുതും വലുതുമായ രണ്ട് പാരിഷ് ആളുകളും ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ആവശ്യമായ സൗകര്യമുള്ളതുമായ കെട്ടിടസമുച്ചയം നിർമ്മിച്ചു. 2018 ൽ റവ. ഫാ. ജോസഫ് നേതൃത്വത്തിൽ സൗകര്യപ്രദവും മനോഹരവുമായ വൈദിക മന്ദിരം നിർമ്മിച്ചു.
പുതിയ ദൈവാലയം
നെടുങ്കണ്ടം ഇടവക അംഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിന്റെ ഫലമായി നിലവിലുള്ള ദേവാലയം ഇടവകീരി വിശ്വാസ സമൂഹത്തെ ഉൾക്കൊള്ളുവാൻ പര്യാപ്തമല്ലാതെ വന്ന സാഹചര്യത്തിൽ കൂടുതൽ വിസ്തൃതമായ ഒരു പുതിയ ദേവാലയം നിർമ്മിക്കുന്നതിന് വേണ്ടി 2018 ൽ വികാരിയായി ചുമതലയേറ്റ വെരി. റവ. ഫാ. ജയിംസ് ശൗര്യംകുഴി ശ്രമം ആരംഭിച്ചു. നിലവിലുണ്ടായിരുന്ന ദൈവാലയം പൊളിച്ചു മാറ്റിയശേഷം 2018 സെപ്റ്റംബർ 8 -ാം തീയതി പുതിയ ദേവാലയത്തിന് അഭിവന്ദ്യ ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അടിസ്ഥാനശില സ്ഥാപിച്ചു. തുടർന്ന് വികാരിയച്ചന്റെ നേതൃത്വത്തിൽ ഇടവക അംഗങ്ങളായ ഏവരുടെയും പൂർണ സഹകരണത്തോടുകൂടി നിർമ്മാണ ചാതുരിയും ആകാരഭംഗിയും ഒത്തിണങ്ങിയ നെടുങ്കണ്ടം ഇടവകയുടെ ആറാമത്തെ ദൈവാലയം പൂർത്തിയാക്കി.
ദൈവാലയത്തിന്റെ കൂദാശ കർമ്മം 2024 ജനുവരി 18ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.
മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയം
ഇടവകയുടെ കാലപ്പഴക്കവും, മറ്റു മാനദണ്ഡങ്ങളും പരിഗണിച്ച് ഫൊറോനാദൈവാലയം ഇടുക്കി രൂപതയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയമായി ഉയർത്തുന്നതിന് സീറോ മലബാർ തീരുമാനിച്ചു. അതിന്റെ ഫലമായി കൂദാശ കർമ്മം നിർവഹിച്ച ധന്യമുഹൂർത്തത്തിൽ നെടുങ്കണ്ടം സെൻ സെബാസ്റ്റ്യൻസ് ഫൊറോനാ ദൈവാലയത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയം എന്ന പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തി. തുടർന്ന് ദൈവാലയം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയം എന്ന് അറിയപ്പെടാൻ തുടങ്ങി.