Nedumkandam · Eparchy of Idukki നെടുങ്കണ്ടം · ഇടുക്കി രൂപത

Sacred Heart Convent

തിരുഹൃദയ സന്യാസിനി സമൂഹം

ഈശോയുടെ തിരുഹൃദയ മഹത്വവും സാധുജന സേവനവും ലക്ഷ്യമാക്കി 1911 ജനുവരി 1 ന് പാലായിൽ ആരംഭിച്ച തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ ഒരു ശാഖ മഠം 1965 ഏപ്രിൽ എട്ടിന് നെടുംകണ്ടം ഇടവകയിൽ സ്ഥാപിതമായി. ഈ പ്രദേശത്തെ ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്നതിന് വേണ്ടി സ്ഥാപിതമായ സന്യാസിനി സമൂഹം തിരുക്കർമ്മങ്ങളിൽ സജീവമായി പങ്കെടുക്കാൻ ഇടവക ജനത്തെ ഒരുക്കുക , ദേവാലയ ശുശ്രൂഷകളിൽ സഹായിക്കുക , മതബോധനത്തിന് സഹായിക്കുക , ഇടവകയിലെ ഭക്തസംഘടനങ്ങൾക്ക് നേതൃത്വം നൽകുക ,കുടുംബ കൂട്ടായ്മകളിലും പ്രാർത്ഥനാ സമ്മേളനങ്ങളിലും പങ്കെടുത്തുകൊണ്ട് ഇടവക ജനത്തിന്റെ കൂട്ടായ്മ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുക, ഭവന സന്ദർശനം ,രോഗി സന്ദർശനം ദൈവവിളി പ്രോത്സാഹനം എന്നിവയിലൂടെ ദൈവജനത്തെ വളർത്തുക ആശ്വസിപ്പിക്കുക തുടങ്ങിയ ശുശ്രൂഷകൾ കഴിഞ്ഞ 61 വർഷമായി ഈ ഇടവകയിൽ ചെയ്തു വരുന്നു.