← Institutions← ഇതര സ്ഥാപനങ്ങൾ
വിമല ബാലഭവന്റെ സംക്ഷിപ്ത ചരിത്രം
“ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു” എന്ന തിരുഹൃദയനാഥന്റെ സ്നേഹവചനം ഹൃദയത്തിൽ ഏറ്റുവാങ്ങി, കരുണയും സ്നേഹവും സേവനമാക്കി മാറ്റിക്കൊണ്ട് 1985 ജൂൺ 15-ന് വിമല ബാലഭവന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.പ്രധമ സുപ്പിരിയർ ആയി സിസ്റ്റർ ലിയോ സ്ഥാനം ഏറ്റു.
അശരണരും നിരാലംബരുമായ കുഞ്ഞുങ്ങൾക്ക് സ്നേഹവും കരുതലും സുരക്ഷിതമായൊരു ഭവനവും നൽകുക എന്ന ദൗത്യവുമായി ആരംഭിച്ച വിമല ബാലഭവൻ, കാലത്തിന്റെ വഴിത്താരകളിൽ അനേകം കുഞ്ഞുങ്ങളുടെ ജീവിതത്തിന് പ്രത്യാശയുടെ വെളിച്ചമായി മാറി. തിരുഹൃദയത്തിന്റെ കരുണയിൽ നിന്ന് പിറന്ന ഈ ഭവനം, ഇന്നും സ്നേഹത്തിന്റെ തണലായി അനേകം ജീവിതങ്ങളെ ചേർത്തുപിടിക്കുന്നു.